കൊല്ലം: സോളാര്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബെഹന്നാന്, കെ.സി. ജോസഫ് എന്നിവര്‍ കോടതിയില്‍ മൊഴി നല്കി.
കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പീഡനക്കേസില്‍ കുടുക്കാന്‍ കെ.ബി. ഗണേഷ് കുമാര്‍ ഗൂഢാലോചന നടത്തി എന്ന ഹര്‍ജിയിലാണ് മൊഴി നല്‍കിയത്. അഭിഭാഷകനായ സുധീര്‍ ജേക്കബാണ് പരാതിക്കാരന്.
എത്രകാലം കഴിഞ്ഞാലും ഉപ്പു തിന്നയാള്‍ വെള്ളം കുടിക്കുമെന്ന് മൊഴി നല്കിയ ശേഷം കെ.സി. ജോസഫ് പ്രതികരിച്ചു. കത്തില്‍ തിരിമറി നടത്തിയെന്നും നാല് പേജ് കൂടുതലായി എഴുതി ചേര്‍ത്തെന്നും ഇക്കാര്യത്തില്‍ വലിയ തിരിമറിയാണ് നടന്നതെന്ന് ബെന്നി ബെഹനാനും പ്രതികരിച്ചു.